കടൽവെള്ളക്കഥ എടുത്തലക്കി വിജയനെ പരിഹസിച്ച് വി എസിനെ കുറിച്ച് ജി.ശക്തിധരൻ്റെ കുറിപ്പ്. വി എസ്സേ മാപ്പ് എന്ന തലക്കെട്ടിൽ ശക്തിധരൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വിവാദവും വൈറലുമാകുന്നു. പൂർണമായി വായിക്കാം -
വി എസ്സേ
മാപ്പ് മാപ്പ് മാപ്പ്
സമുദ്രത്തിന്റെ
മാർത്തട്ടിൽ ചേർന്നു
നിന്നാലും അവൻ കക്കും
വിഎസിനെ അപമാനിക്കാൻ അദ്ദേഹത്തെ വേദിയിൽ ഇരുത്തി പിണറായി വിജയൻ പറഞ്ഞ കഥ ഒന്നുകൂടി കേരളം കേൾക്കണം. ഒരു നൃശംസനല്ലാതെ മനുഷ്യ കുലത്തിൽ പിറന്ന ഒരാൾക്ക് പാർട്ടിയുടെ സ്ഥാപകനെ കുറിച്ചു ഇങ്ങനെ പൊതുയോഗത്തിൽ അദ്ദേഹത്തെ മുമ്പിൽ ഇരുത്തി ഇങ്ങിനെ പറയാനാകുമോ?കണ്ണൂരിലെ മാഫിയക്ക് എന്തും എവിടെയും പറയാം. മറ്റുള്ളവർ അടിമകൾ !
ശംഖുമുഖത്ത് നവകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പിണറായി വിജയൻ പാർട്ടിയുടെ പ്രധാന്യം ഊട്ടിയുറപ്പിക്കാൻ വിവരിച്ച സൂഫി കഥ ഇപ്പോഴാണ് അന്വർഥം. പാർട്ടി തീരുമാനം അനുസരിച്ചു പിണറായി വിജയൻ ഈ കഥ ഉച്ചഭാഷിണിയിൽ ഉദ്ധരിച്ച ഉടനെ ഇടിവെട്ടുമ്പോലെ ജനക്കൂട്ടം എണീറ്റ് നിന്ന് ഹർഷാരവം മുഴക്കികൊള്ളണം എന്നാണ് കണ്ണൂരിൽ നിന്നുള്ള ഓർഡർലികൾ അന്ന് രഹസ്യ നിർദേശം കൊടുത്തിരുന്നത്. പാർട്ടിയുടെ തീട്ടൂരം കൃത്യമായി പാലിക്കപ്പെട്ടു.
പാർട്ടിയുടെ സ്ഥാപകരിൽ ഇന്നും ജീവിച്ചിരിക്കുന്ന ഏക നേതാവായ വിഎസിനെ അധിക്ഷേപിച്ചു അന്ന് പിണറായി നടത്തിയ പ്രസംഗത്തെ അയാളുടെ പാർശ്വവർത്തികളായ നേതാക്കളിൽ ഒരാൾ പോലും അത് ചെയ്തുകൂടാത്തതാണെന്ന് പറഞ്ഞില്ല.
പണ്ട് തിരുവിതാംകൂറിലെ അധമ ഭാഷപ്രയോഗത്തിൽ "എന്നാൽ മുക്കുവന് കൊടുക്കും എന്നൊരു ചൊല്ലുണ്ടായിരുന്നു .. അക്ഷരാർത്തത്തിൽ അതാണ് വി എസിനോട് നിർദയം പിണറായി ചെയ്തത്. എന്തായാലും വിഎസ് കാലയവനികയ്ക്ക് ഉള്ളിലേക്ക് കടക്കാൻ ഇനി അധികസമയമില്ലല്ലോ. വി എസ് എന്നെന്നേക്കുമായി വിടപറയുകയാണ്.
ഒരു കാര്യം മാത്രം അങ്ങയെ ഓർമ്മിപ്പിക്കുകയാണ്. ശംഖുമുഖം കടപ്പുറത്ത് വി എസ് നെ അപകീർത്തി പ്പെടുത്താൻ കരുതിവെച്ചിരുന്ന സൂഫി കഥ ഉണ്ടായിരുന്നല്ലോ. നിഷ്ക്കളങ്കയായ ഒരു കുട്ടിയുടെ ചാപല്യം ഉദ്ധരിച്ചു പറഞ്ഞ കഥ.
അത് കേട്ട് ഹർഷാരവം മുഴക്കിച്ചത് അങ്ങ് മറന്നിട്ടുണ്ടാവില്ലല്ലോ. പിണറായിയിൽ നിന്ന് വി എസ് ശിഷ്യത്വം നേടണമെന്നാണ് പാർട്ടി അന്ന് പഠിപ്പിച്ചത്. പിണറായി വിജയൻ എന്ന നൃശംസൻ അന്ന് പറഞ്ഞ കഥ അറംപറ്റുന്ന ലക്ഷണമാണോ? അതിന്റെ കരിന്തിരിയാണോ നിലമ്പൂരിൽ കത്തിയത്?
പിണറായി വിജയൻ വെള്ളയടിച്ച ശവക്കല്ലറയിൽ എഴുതി വെച്ചിരിക്കുന്ന ആ സൂക്തം ഒന്ന് കൂടി പിണറായി വായിച്ചിട്ടുവേണം ഈ ഗോളത്തിൽ
നിന്ന് വിഎസിന് വിടകൊടുക്കാൻ .
"'ഒരു കുട്ടി കടൽ കാണാൻ വന്നു. കടലിൽ തിരകൾ ആർത്തലയ്ക്കുന്നു. കുട്ടിക്ക് വളരെ സന്തോഷമായി. കുട്ടി വേഗം പോയി ഒരു ബക്കറ്റുമായി വന്ന് അതിൽ വെള്ളം കോരി. ബക്കറ്റിൽ നോക്കുമ്പോൾ അതിൽ തിര വരുന്നില്ല. കുട്ടിക്ക് വിഷമമായി. ബക്കറ്റിൽ നോക്കുമ്പോൾ അതിൽ തിര വരുന്നില്ല. കുട്ടിക്ക് വിഷമമായി. കുട്ടി കരഞ്ഞു. കുട്ടിയുടെ പ്രയാസം കണ്ട് ബക്കറ്റിലെ വെള്ളം പറഞ്ഞു. അല്ലയോ കുട്ടീ, ഞാൻ സമുദ്രത്തിന്റെ മാർത്തട്ടിനോട് ചേർന്നു നിന്നാലേ തിരയാകൂ. അപ്പോഴാണ് എനിക്ക് ശക്തി വരുന്നത്' ശംഖുമുഖത്ത്, നവകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പിണറായി വിജയൻ ഇങ്ങനെയാണ് പാർട്ടിയുടെ പ്രധാന്യം ഊട്ടിയുറപ്പിച്ചുകൊടുത്തത്.”
പിണറായി ഈ സൂക്തം എല്ലാം പഠിപ്പിച്ചിട്ടു പോയത് ശതകോടീശ്വരന്മാരുടെ അടുത്തേക്കല്ലേ? എത്രകോടി കീശയിലുണ്ട് പിണറായി വിജയാ?
Who is the thief in the story of the sea?